Tuesday, February 10, 2015

ഓർമ്മകൾ


ഇന്നീ തറവാട്ടു മുറ്റത്തു എകനായി ഞാൻ

ഇവിടെയെങ്ങോ മറന്നുവെച്ച
ആത്മാവിനെ തേടിയലയുന്നു

ഒരു ഭൂതകാലക്കുളിർ
എന്നെ വീശി കടന്നുപോകുന്നു

ഊഞ്ഞാലാട്ടിയ ഇലഞ്ഞിമരം
എന്നെ മാടി വിളിക്കുന്നു
ഊഞ്ഞാലാട്ടുവാൻ ആരുമില്ലെന്നറിയുന്നു

ഉന്മാദ ബാല്യം കാല്പാടുകൾ
കൊത്തിവെച്ച കളിനിലങ്ങളിൽ
നിഷ്കളങ്ക സൗഹൃദങ്ങൾ
ഒഴുകി അകന്ന മഴച്ചാലുകൾ തെളിയുന്നു

കരിപിടിച്ച ചാരുകസേരയില്‍
മുത്തശ്ശനെന്ന നിഴല്‍ മരം.

പൊളിഞ്ഞുവീഴാറായ അടുക്കളയിലെവിടെയൊ
മുത്തശ്ശി ഉളിപ്പിച്ചുവെച്ച
സ്നേഹകൽക്കണ്ടങ്ങൾ
ഉളിഞ്ഞിരിക്കുന്നു

തൊടിയിലെ അമ്മിണിപ്പശു
ഓർമ്മകളിൽ സ്നേഹം ചുരത്തുന്നു

എന്റെ ഓർമ്മകൾ  ഇവിടെ വിറുങ്ങലിക്കുന്നു

എനിക്കു എന്നെ നഷ്ടമായത്
എവിടെയെന്നറിയാതെ ഞാൻ അലയുന്നു