Sunday, April 29, 2007

മരണം



മരണത്തിന്നു പലമുഖങ്ങള്‍
‍ശത്രുസംഹാരത്തില്‍ നിറഞ്ഞാഹ്ലാദിക്കും
ജേതാവിന്‍ ക്രൂരമാം മുഖം
ഘാതകന്നു മുന്നില്‍ തെളിയും
പീഡിതന്റെ ആര്‍ദ്രമാം മുഖം
തൂക്കുമരത്തില്‍ പൊട്ടിച്ചിരിക്കും
യോദ്ധാവിന്‍ ധീരമാം മുഖം
ഓര്‍ക്കാപ്പുറത്തെത്തും മരണത്തിന്‍
സരസമാം മുഖം
ഉള്ളില്‍ ചിരിച്ചും പുറത്തു കരഞ്ഞും
കാപട്യത്തിന്‍ പൊയ്‌മുഖങ്ങളും..
ഹതാശയന്നു പ്രതീക്ഷതീര്‍ക്കും
മരണത്തിന്‍ വേറിട്ട മുഖവും..


Monday, April 16, 2007

വിണ്ഡിപ്പെട്ടി

അടുക്കളകള്‍ മൂകമാകുന്നുവോ
വിണ്ഡിപ്പെട്ടിയില്‍ കൂടുകൂട്ടുന്നൂ സമൂഹം
പഴങ്കതകള്‍ പറയുമീ മുത്തശശിയും
വല്ലാതെ നിശശബ്ദയല്ലോ!!
ഓടിക്കളിക്കേണ്ട കുരുന്നു ബാല്യവും
ഈ പെട്ടിയില്‍ ഭദ്രമായിരിക്കുന്നു
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നൊരീ ഊണ്മേശയും
വെറും അലങ്കാരം മാത്രമാകുന്നൂ...
മിണ്ടിപ്പറയാന്‍ സമയമില്ല്ലല്ലോ
ചിന്തകള്‍ ‍നാളത്തെ വിശേഷത്തെ കാത്തിരിക്കുന്നു
എങ്ങുമെത്താത്തൊരീ വാര്‍ത്തയും വിശകലനവും
ജീവിതതാളവും തെറ്റുന്നു...
ആരോ കറക്കിവിട്ട പബ്ബരം പോല്‍
‍കറങ്ങിത്തിരിയുന്നൂ മനുഷ്യജന്മം.

Thursday, April 12, 2007

കേരളം


കേരളം ആത്മഹത്യയുടെ സ്വന്തം നാട്‌
നെല്ലുകള്‍ കൊയ്തൊരീ പാടത്ത്‌
കാലന്‍ മരണം കൊയ്യുന്നു
കുടിയേറ്റ വീര്യം തകര്‍ന്നുപോകുമീ
പുതിയ ലോകവും പുതിയ കാലവും
ഭവനങ്ങളില്‍ ആഡംബരം കൂട്ടി
ഭരണലോകം സുഖനിദ്രകളില്‍ മുഴുകവേ
പട്ടിണിപ്പാവങള്‍ സ്വപ്നം മോടികൂട്ടുന്നു
മുബ്ബേ നടന്നവനു വഴി തെറ്റുന്നുവോ
പിറകില്‍ മുറുമുറുപ്പുയരുന്നു...
എല്ലാം വെറുതെ എന്നറിയുബ്ബോള്‍
അവന്‍ പൊരുതാതെ കീഴടങ്ങുന്നു
അതെ,കേരളം കാലന്റെ സ്വന്തം നാട്‌ ...

തിരിച്ചറിവ്‌



ജനുവരിയുടെ തണുപ്പുകൂട്ടും പുതിയ വാര്‍ത്തകള്‍
ബലിപെരുന്നാളില്ലെ ബാങ്കുവിളികളില്‍ ശോകമുയരുന്നുവോ
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന്‍ പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹൃദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു
നിസ്സഹായതതന്‍ കാരാഗ്രഹത്തില്‍
നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നിന്‍ പ്രതാപകാലങ്ങളില്‍
നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന്‍ മഹത്വം
നിന്‍ രക്തസാക്ഷിത്വത്തില്‍
വാര്‍ത്തകള്‍ പിറക്കുന്നതും
മരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്‍
പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...

Tuesday, April 10, 2007

കാലം










ആര്‍ദ്ര മേഘങ്ങള്‍ മഴയായി പൊഴിയുന്നു
കണ്ണീരോ രൌദ്രമോ എന്നറിയില്ല..
കടല്‍ കരയെ തേടിപ്പിടിക്കുനു
മര്‍ത്യന്‍ തേടിപ്പിടിച്ചതെല്ലാം
പ്രകൃതി തിരിച്ചെടുക്കുന്നൂ
കാറ്റും പേമാരിയും യുദ്ദം നയിക്കുന്നു
ഇതു തുടക്കം മാത്രമെന്നോര്‍മ്മപ്പെടുത്തുന്നു
ഒഴുകൂന്നൂ കാലം ആര്‍ദ്രമായി....

വിഷു



ചിത്തമുണര്‍ത്തും വിഷുക്കാലം
വീണ്ടും വരികയായി..
കൊന്നകള്‍ പൂക്കുമീ കാലം
ഓര്‍മ്മകള്‍തന്‍ വസന്തകാലം
വിഷുപ്പക്ഷിപാടുമീ മധുരഗീതവും
മനംകുളിര്‍പ്പിക്കുമീ പീതവര്‍ണ്ണവും
അകതാരില്‍ ഉത്സവം കൊടിയേറ്റുന്നു.
ആതപത്തിനു ശമനം നല്‍കും
പ്രകൃതിതന്‍ ആഘോഷക്കാലം..
ശബ്ദഘോഷത്തിന്‍ നിറച്ചാര്‍ത്തില്‍
‍മനസ്സിലുയര്‍ന്നുപൊങ്ങും പൂത്തിരികള്‍
അമ്മഅണിയിച്ചൊരുക്കും വിഷുക്കണിയില്‍
ഒരു വര്‍ഷത്തിന്‍ പ്രതീക്ഷകള്‍....

മഴ



ആര്‍ദ്രമാം മേഘനിര്‍‍ഘോഷത്തില്‍
കാദംബനിതന്‍ അ‌മൃതപ്രവാഹം
വരണ്ടുണങുമീ മ്രത്തിനു ഉണര്‍ത്തുപാട്ടായി
ചിത്തം നിറയ്ക്കും രാഗതാളമായി
പെയ്തിറങുന്നൊരീ സ്‌നേഹസാന്ത്വനം
കുത്തിനോവിക്കുമീ മര്‍ത്യനു
അമ്മതന്‍ കണ്ണീര്‍പ്രവാഹം..