Thursday, June 14, 2007

മഴക്കാലം

മ്രത്തിന്‍ സുഗന്ധമുണര്‍ത്തും
മഴയുടെ കരസ്പര്‍ശം
ഇവര്‍ കളിക്കൂട്ടുകാര്‍
ഇണങ്ങിയും പിണങ്ങിയും
ഇവര്‍ തീര്‍ക്കുന്നതോ
നിറവാര്‍ന്ന സ്നേഹസൗഹ്രദങ്ങള്‍..
പൊട്ടിച്ചിരിയായുയരും ഇടിനാദവും
കലഹിച്ചുപെയ്യും പേമാരിയും
സൗഹൃദത്തിന്‍ അകക്കാഴ്ചകള്‍..
ഇവരുടെ കൊച്ചുപിണക്കങ്ങള്‍
മര്‍ത്യനില്‍ ഉണര്‍ത്തുന്നതോ
ഒരുപാടു വിഹ്വലതകള്‍..
പിറന്നഭൂവിനെ കുത്തിനോവിക്കും
മനുഷ്യന്‍ തിരിച്ചറിയുമോ
ഇണപിരിയാത്ത സ്നേഹബന്ധങ്ങള്‍..

6 comments:

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

http://www.theverdictindia.com said...

mazhayeppatii ithra sundaramayi ezhuthiyathinu nandi.
mazha aswadikkatha aarum ee lokathu kanilla. njan akkottathil oruvan. enthinu, prakruthi, mrugangal polum mazha aswadikkunnu.
nandi. malayalathil thanne ezhuthanamennundu. pakshe, samayam....LET IT RAIN.......

Unknown said...

മഴ കുറയുമോ കൂടുമൊ എന്നോക്കെ എപ്പോഴും ആശങ്കപ്പെടാറുണ്ട്...പക്ഷെ മഴ എപ്പോഴും അതിന്റെ കര്‍തവ്യം ഭംഗിയായി നിര്‍വ്വഹിക്കാറൂണ്ട്...സ്വന്തം കൂട്ടുകാരനായ ഭൂമിയോട് മനുഷ്യന്‍ കാണിക്കുന്ന ക്രൂരതകള്‍ക്കുള്ള പ്രതിഷേധമാണ് വെള്ളപ്പൊക്കവും പോമാരിയും എന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്...

Sapna Anu B.George said...

സ്വന്തം രക്തത്തില്‍ സ്നേനഹം
തിരിച്ചറിയാത്ത മനുഷ്യന്‍
പ്രകൃതിയുടെ വേദന അറിയുമോ?

Binu says "Poetry in my crib" said...

I love rain sooooooooo much .so any body who writes about rain is wonderful.kavitha sundaram maduryam.evide ennum ravile mazhayanallo.etraprayamayalum mazha nanauka ente seelam.eniyum ezuthanam.ellabavukangalum nerunnu

മയൂര said...

സുന്ദരമായ ആശയം...നന്നായിരിക്കുന്നു....