Monday, April 16, 2007

വിണ്ഡിപ്പെട്ടി

അടുക്കളകള്‍ മൂകമാകുന്നുവോ
വിണ്ഡിപ്പെട്ടിയില്‍ കൂടുകൂട്ടുന്നൂ സമൂഹം
പഴങ്കതകള്‍ പറയുമീ മുത്തശശിയും
വല്ലാതെ നിശശബ്ദയല്ലോ!!
ഓടിക്കളിക്കേണ്ട കുരുന്നു ബാല്യവും
ഈ പെട്ടിയില്‍ ഭദ്രമായിരിക്കുന്നു
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നൊരീ ഊണ്മേശയും
വെറും അലങ്കാരം മാത്രമാകുന്നൂ...
മിണ്ടിപ്പറയാന്‍ സമയമില്ല്ലല്ലോ
ചിന്തകള്‍ ‍നാളത്തെ വിശേഷത്തെ കാത്തിരിക്കുന്നു
എങ്ങുമെത്താത്തൊരീ വാര്‍ത്തയും വിശകലനവും
ജീവിതതാളവും തെറ്റുന്നു...
ആരോ കറക്കിവിട്ട പബ്ബരം പോല്‍
‍കറങ്ങിത്തിരിയുന്നൂ മനുഷ്യജന്മം.

7 comments:

Unknown said...

sariyanu viveke,muthassi marillathe aakunnu,viddippetti ellam eettedukkunnu pinne valicheriyunnu.ellam njan oodichu vayichu.font size alpam kurakkoo.
samayam kittunnathu pole ellam vayikkam,abhiprayam parayam;ok ,keep it up bye.

ak47urs said...

കാലം കഴിയുന്തോറും നഷ്ടങ്ങള്‍ മാത്രമാണ് ..
പഴഞ്ചൊല്ലുകളും ..നാടന്‍ കളികളും..കുളങ്ങളും..
അമ്മച്ചി പ്ലാവുകളും മണ്‍പാതകളിലെ മഴ വെള്ളത്തില്‍ കൊച്ച് തോണികളും എല്ലാമെല്ലാം
വെറും ഓര്‍മ്മകള്‍ മാത്രമോ????

Doney said...

നമ്മുടെ നാടിന്റെ നന്മ മുഴുവനും ഈ വിഡ്ഢിപ്പെട്ടിയ്ക്കു മുന്‍പില്‍‌ നഷ്ടമാവുകയാണോ?
കുട്ടികള്‍‌ക്കിപ്പോള്‍‌ നാടന്‍‌ കളികള്‍‌ വല്ലതുമറിയാമോ??

Unknown said...

ടിവി പലര്‍ക്കും ശത്രുവായി അനുഭവപ്പെടുന്നു എന്നു മനസ്സിലാക്കുന്നു...

Anonymous said...

കുടുംബത്തിലെ പുതിയ പ്രവണതകള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ ഇന്റര്‍നെറ്റും കമ്പ്യൂട്ടര്‍ കളികളും വിഡ്ഢിപ്പെട്ടിയുടെ സ്ഥാനം കൈയ്യേറികൊണ്ടിരിക്കുന്നു

geethu said...

mattam kalachakrathinte anivaryathayanu, samayam divyamaya varavum. ennal samayathe kolluvananu nam ishtappedunnath

geethu said...

mattam kalachakrathinte anivaryathayanu, samayam divyamaya varavum. ennal samayathe kolluvananu nam ishtappedunnath