Tuesday, February 10, 2015

ഓർമ്മകൾ


ഇന്നീ തറവാട്ടു മുറ്റത്തു എകനായി ഞാൻ

ഇവിടെയെങ്ങോ മറന്നുവെച്ച
ആത്മാവിനെ തേടിയലയുന്നു

ഒരു ഭൂതകാലക്കുളിർ
എന്നെ വീശി കടന്നുപോകുന്നു

ഊഞ്ഞാലാട്ടിയ ഇലഞ്ഞിമരം
എന്നെ മാടി വിളിക്കുന്നു
ഊഞ്ഞാലാട്ടുവാൻ ആരുമില്ലെന്നറിയുന്നു

ഉന്മാദ ബാല്യം കാല്പാടുകൾ
കൊത്തിവെച്ച കളിനിലങ്ങളിൽ
നിഷ്കളങ്ക സൗഹൃദങ്ങൾ
ഒഴുകി അകന്ന മഴച്ചാലുകൾ തെളിയുന്നു

കരിപിടിച്ച ചാരുകസേരയില്‍
മുത്തശ്ശനെന്ന നിഴല്‍ മരം.

പൊളിഞ്ഞുവീഴാറായ അടുക്കളയിലെവിടെയൊ
മുത്തശ്ശി ഉളിപ്പിച്ചുവെച്ച
സ്നേഹകൽക്കണ്ടങ്ങൾ
ഉളിഞ്ഞിരിക്കുന്നു

തൊടിയിലെ അമ്മിണിപ്പശു
ഓർമ്മകളിൽ സ്നേഹം ചുരത്തുന്നു

എന്റെ ഓർമ്മകൾ  ഇവിടെ വിറുങ്ങലിക്കുന്നു

എനിക്കു എന്നെ നഷ്ടമായത്
എവിടെയെന്നറിയാതെ ഞാൻ അലയുന്നു

Saturday, March 24, 2012

ഉന്മാദം


ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു
വിഷാദത്തിന്റെ കനലുകളില്‍
നീ മഴയായി ഒഴുകുക.
ഓര്‍മ്മയുടെ കവാടങ്ങളില്‍
മറവിയുടെ ബന്ധനങ്ങള്‍ തീര്‍ക്കുക
പ്രണയ പുഷ്പങ്ങള്‍ നീ പറിച്ചെടുക്കുക
എന്റെ ഹ്രദയം ശൂന്യമാക്കുക.
കണ്ണുനീരില്‍ അട്ടഹാസത്തിന്റെ
ഓളങ്ങള്‍ തീര്‍ക്കുക.
ഉന്മാദമേ ഞാന്‍ നിന്നെ പ്രണയിക്കുന്നു..
മസ്തിഷ്കങ്ങളില്‍ അന്ധകാരത്തിന്റെ
വെളിച്ചം പകരൂ..
നഷ്ടസ്വപ്നങ്ങളുടെ താഴ്വാരങ്ങളില്‍ നിന്നും
മിഥ്യയുടെ പുല്‍മേടുകളിലേക്ക്
നീ എന്നെ യാത്രയാക്കൂ..
നീ തീര്‍ത്ത സ്വാതന്ത്ര്യത്തില്‍
എന്റെ പൊയ്‌ മുഖങ്ങള്‍
ഞാന്‍ അഴിച്ചുവെയ്ക്കും

Saturday, February 14, 2009

ഞങ്ങള്‍ നിശ്ശബ്ദരാകുന്നൂ...


കോടികള്‍ കഥപറയുബ്ബോള്‍
‍ഞങ്ങള്‍ നിശ്ശബ്ദരാകുന്നൂ...
പോരാട്ടം വെറും ഓര്‍മ്മയാകുന്നു
ചോരതിളക്കാറില്ലിപ്പോള്‍
‍നിസ്സംഗത ശീലമായിരിക്കുന്നു.
.മുഷ്ടി ചുരുട്ടാറില്ലിപ്പോള്‍
‍മുദ്രാവാക്യങ്ങള്‍ തൊണ്ടയില്‍ കുരുങ്ങുന്നു..
'വിട്ടുവീഴ്ചകള്‍' ഞങ്ങളും പഠിച്ചിരിക്കുന്നു
ഞങ്ങളുടെ വിലയേറിയ
ചില്ലറത്തുട്ടുകള്‍ ഒന്നുമല്ലെന്നറിയുന്നു..
രക്തസാക്ഷിസ്തൂപം ആവേശം കൊള്ളിക്കാറില്ലെങ്കിലും
ഇടനെഞ്ചില്‍ ഒരു വിങ്ങലാകുന്നു...

Sunday, July 20, 2008

ജീവനകലകള്‍

ക്ഷുഭിതയൗവ്വനം ഓര്‍മ്മയാകുന്നുവോ?
നിസ്സംഗതയ്ക്കാണിന്നേറെ പ്രിയം
ശ്വസനചക്രത്തിന്‍ കളരിയില്‍
‍ജീവനകലകള്‍ ഉരുത്തിരിയുന്നു..
ആയുധമില്ലാതെ കീഴടക്കുവാന്‍
‍പടിഞ്ഞാറിന്റെ പുതിയ തന്ത്രങ്ങള്‍
‍വൈദേശികത്വം തെളിക്കും വഴിയില്‍
പുതുയൗവ്വനം യാത്രയാകുന്നുവോ??
പൊരുതാതെ കീഴടക്കുവാന്‍
‍മെനഞ്ഞടുക്കപ്പെടും 'ചുണ'ക്കുട്ടികള്‍
‍ശാന്തിതേടും യാത്രകള്‍

‍അറവുശാലയിലേക്കാകുമോ??
വികാരമില്ലാത്ത മനുഷ്യന്‍
‍കീഴടക്കാന്‍ എന്തെളുപ്പം..

Wednesday, February 20, 2008

ഓര്‍മ്മകള്‍..

ആരോ പാടാന്‍ മറന്നുപോയ പാട്ടിന്റെ
അവസാനവരികളായി ഞാനും നീയും...
മോഹമാം ശലഭങ്ങള്‍ നമ്മെവിട്ടകന്നുപോയി
മനസ്സിന്റെ കോണുകളിലെവിടെയോ
ഒരു വിതുബ്ബലായി നീയെന്ന ഓര്‍മ്മ
എന്റെ ആ ക്ഷുഭിതയൗവ്വനം
യാന്ത്രികതയുടെ സുഖം നുകരുന്നു...
ആത്മാവില്ലാത്ത ജീവിതം...
എരിഞ്ഞുതീരുന്ന ജീവിതത്തിനിടയിലും
എരിയുവാന്‍ മടിക്കുന്ന ഓര്‍മ്മകള്‍
ഹൃദയപുസ്തകത്തിലെ താളുകളില്‍
ചിതലരിച്ച ഓര്‍മ്മകള്‍..
ഈ മനോഹരങ്ങളാം രമ്യഹര്‍മ്മങ്ങള്‍ക്കിടയില്‍
ജീവിക്കുവാന്‍ മറന്നുപോയവര്‍ക്കിടയില്‍
മരവിച്ച മനസ്സുമായി ഞാനും..
എന്റെ ഇരുണ്ടജീവിതത്തില്‍
പാറിവന്ന മിന്നാമിനുങ്ങായിരുന്നു നീ
വരുണ്ടുണങ്ങിയ മനസ്സില്‍
പെയ്തിറങ്ങിയ മഴയായിരുന്നു നീ..
ഓര്‍മ്മകള്‍ തളിരിടുമീ രാത്രികളില്‍
ഞാനും നീയും മാത്രമാകുന്നു..
ഹൃദയതംബുരു മീട്ടി നീഎന്നെ പാടി ഉറക്കുന്നു...
ഓര്‍മ്മകള്‍ മധുരമാം ഓര്‍മ്മകള്‍
ജീവിതത്തിന്‍ മരുപ്പച്ചകള്‍...

Saturday, November 17, 2007

കണ്ണൂരിന്റെ വിലാപം



മാമാങ്കങ്ങള്‍ പുനര്‍ജ്ജനിക്കുന്നു
വാളെടുക്കാത്തവനും വാളാല്‍ മരിക്കും
ഈ പുതിയകാലത്തില്‍
‍നിയമങ്ങള്‍ പൊളിച്ചെഴുതുന്നു...
നേതാക്കള്‍തന്‍ ആഹ്വാനങ്ങള്‍
‍പെരുബ്ബറയായി മുഴങ്ങുന്നു..
ചെറുബാല്യം വിടാത്ത മനസ്സുകളില്‍
‍പകയുടെ കനലുകളെരിയുന്നു..
അരാഷ്ട്രീയത തണല്‍ വിരിക്കും
രാഷ്ട്രീയക്കളരികളില്‍
‍ചാവേറുകള്‍ മുഖം മിനുക്കുന്നു.
ജീവനായി പിടയുമീ
സുഹൃത്തിന്‍ വിലാപം
രാത്രിയുടെ ചീവീടാകുന്നു..
കണ്ണീരിന്റെ കനല്‍ക്കാറ്റുപെയ്യുമീ
കണ്ണൂരിന്റെ ഇടനാഴികളില്‍
‍ശാന്തിയുടെ നിലാവെളിച്ചം
ദിവാസ്വപ്നമായി ഒടുങ്ങുന്നു...

Tuesday, September 18, 2007

പ്രവാസം


പ്രവാസം മുറിവുകള്‍ തീര്‍ക്കും മനസ്സില്‍
‍കുളിര്‍കാറ്റായി നാടിന്‍‍ ഓര്‍മ്മകള്‍
ആര്‍ക്കുവേണ്ടിയോ എരിഞ്ഞടങ്ങും
വെറും കനലാകുന്നു ഞാന്‍..
അന്തമില്ലാ മരുഭൂമിയില്‍
‍സ്വപ്നങളാം മരുപ്പച്ചകള്‍ തേടിയലയുന്നു..
എന്‍ ജീവിതം ബലികൊടുത്തു
ഞാന്‍ നേടിയൊരീ ചില്ലറത്തുട്ടുകള്‍
എന്നെനോക്കി ചിരിക്കുന്നു..
മതിമറന്നോരാ തിളക്കും യവ്വ്വനം
നാടുകടത്തലിന്‍ രുചിയറിയുന്നു
മണലാരണ്യത്തിന്‍ മണല്‍വീഥികളില്‍
എന്റെ നെല്‍പ്പാടങ്ങള്‍
ഞാന്‍ കൊയ്‌തെടുക്കുന്നു..
വീശിയടിക്കും മണ‍ല്‍ക്കാറ്റില്‍
എന്‍ നാടിന്‍ സുഗന്ധം
ഞാന്‍ സ്വപ്നമായി തേടുന്നു..

Monday, August 20, 2007

വിടരാതെപോയ പൂമൊട്ടുകള്‍


പ്രഭാതത്തിന്‍ പ്രതീക്ഷയായി
സായന്തനത്തിന്‍ സംഗീതമായി
നീ എന്നില്‍ അണഞ്ഞിരുന്നു..
കാലത്തിന്റെ വികൃതികളില്‍
‍നീ എനിക്കു ഓര്‍മ്മകള്‍ മാത്രമായി
അനുരാഗമാം മലര്‍‍പ്പൊയ്കയില്‍
‍വിടരാതെപോയ പൂമൊട്ടുകള്‍
‍രാത്രിയുടെ വന്യസൌന്ദര്യങ്ങളില്‍
സ്വപ്നത്തിന്‍ തേരിലേറി
നീ എന്നെത്തേടിയെത്തുന്നു...
കിനാവിന്റെ ജാലകപാളിയില്‍
ഒരു നിലാമഴയായി പെയ്തിറങ്ങുന്നു..
ഓര്‍മ്മകള്‍തന്‍ ബന്ധനത്തില്‍
ജീവിതത്തിന്‍ ചതുരംഗക്കളികളില്‍
‍ഞാന്‍ വല്ലാതെ കാലിടറുന്നു...
പ്രണയിക്കുന്നൂ നിന്നെ ഞാന്‍
‍നീ എന്നുടെതല്ലെങ്കിലും..
പൂത്തുലയുക നീ എന്‍ മനസ്സില്‍
ഒരു കുറുഞ്ഞിപ്പൂവായെങ്കിലും...

Thursday, June 14, 2007

മഴക്കാലം

മ്രത്തിന്‍ സുഗന്ധമുണര്‍ത്തും
മഴയുടെ കരസ്പര്‍ശം
ഇവര്‍ കളിക്കൂട്ടുകാര്‍
ഇണങ്ങിയും പിണങ്ങിയും
ഇവര്‍ തീര്‍ക്കുന്നതോ
നിറവാര്‍ന്ന സ്നേഹസൗഹ്രദങ്ങള്‍..
പൊട്ടിച്ചിരിയായുയരും ഇടിനാദവും
കലഹിച്ചുപെയ്യും പേമാരിയും
സൗഹൃദത്തിന്‍ അകക്കാഴ്ചകള്‍..
ഇവരുടെ കൊച്ചുപിണക്കങ്ങള്‍
മര്‍ത്യനില്‍ ഉണര്‍ത്തുന്നതോ
ഒരുപാടു വിഹ്വലതകള്‍..
പിറന്നഭൂവിനെ കുത്തിനോവിക്കും
മനുഷ്യന്‍ തിരിച്ചറിയുമോ
ഇണപിരിയാത്ത സ്നേഹബന്ധങ്ങള്‍..

Friday, June 8, 2007

നിനക്കായി

എന്റെ സുന്ദരസ്വപ്നത്തിലെ
ദേവനര്‍ത്തികയാണു നീ...
നിന്‍ പ്രണയസല്ലാപങ്ങള്‍
എന്നില്‍ കുളിര്‍മഴയായി പെയ്തു..
എന്റെ ഹൃദയം നിനക്കായി തുടിച്ചു..
നീ പാകിയമോഹത്തിന്‍ വിത്തുകള്‍
എനിക്കു ഊര്‍ജ്ജപ്രവാഹമായിരുന്നു..
നിരാശതന്‍ മരുഭൂമിയില്‍
നീ മരുപ്പച്ചയായണഞ്ഞു..
എന്റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍

പ്രണയമധുരം നുകരാന്‍
നീ കൂടയില്ലല്ലോ...

Sunday, April 29, 2007

മരണം



മരണത്തിന്നു പലമുഖങ്ങള്‍
‍ശത്രുസംഹാരത്തില്‍ നിറഞ്ഞാഹ്ലാദിക്കും
ജേതാവിന്‍ ക്രൂരമാം മുഖം
ഘാതകന്നു മുന്നില്‍ തെളിയും
പീഡിതന്റെ ആര്‍ദ്രമാം മുഖം
തൂക്കുമരത്തില്‍ പൊട്ടിച്ചിരിക്കും
യോദ്ധാവിന്‍ ധീരമാം മുഖം
ഓര്‍ക്കാപ്പുറത്തെത്തും മരണത്തിന്‍
സരസമാം മുഖം
ഉള്ളില്‍ ചിരിച്ചും പുറത്തു കരഞ്ഞും
കാപട്യത്തിന്‍ പൊയ്‌മുഖങ്ങളും..
ഹതാശയന്നു പ്രതീക്ഷതീര്‍ക്കും
മരണത്തിന്‍ വേറിട്ട മുഖവും..


Monday, April 16, 2007

വിണ്ഡിപ്പെട്ടി

അടുക്കളകള്‍ മൂകമാകുന്നുവോ
വിണ്ഡിപ്പെട്ടിയില്‍ കൂടുകൂട്ടുന്നൂ സമൂഹം
പഴങ്കതകള്‍ പറയുമീ മുത്തശശിയും
വല്ലാതെ നിശശബ്ദയല്ലോ!!
ഓടിക്കളിക്കേണ്ട കുരുന്നു ബാല്യവും
ഈ പെട്ടിയില്‍ ഭദ്രമായിരിക്കുന്നു
ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നൊരീ ഊണ്മേശയും
വെറും അലങ്കാരം മാത്രമാകുന്നൂ...
മിണ്ടിപ്പറയാന്‍ സമയമില്ല്ലല്ലോ
ചിന്തകള്‍ ‍നാളത്തെ വിശേഷത്തെ കാത്തിരിക്കുന്നു
എങ്ങുമെത്താത്തൊരീ വാര്‍ത്തയും വിശകലനവും
ജീവിതതാളവും തെറ്റുന്നു...
ആരോ കറക്കിവിട്ട പബ്ബരം പോല്‍
‍കറങ്ങിത്തിരിയുന്നൂ മനുഷ്യജന്മം.

Thursday, April 12, 2007

കേരളം


കേരളം ആത്മഹത്യയുടെ സ്വന്തം നാട്‌
നെല്ലുകള്‍ കൊയ്തൊരീ പാടത്ത്‌
കാലന്‍ മരണം കൊയ്യുന്നു
കുടിയേറ്റ വീര്യം തകര്‍ന്നുപോകുമീ
പുതിയ ലോകവും പുതിയ കാലവും
ഭവനങ്ങളില്‍ ആഡംബരം കൂട്ടി
ഭരണലോകം സുഖനിദ്രകളില്‍ മുഴുകവേ
പട്ടിണിപ്പാവങള്‍ സ്വപ്നം മോടികൂട്ടുന്നു
മുബ്ബേ നടന്നവനു വഴി തെറ്റുന്നുവോ
പിറകില്‍ മുറുമുറുപ്പുയരുന്നു...
എല്ലാം വെറുതെ എന്നറിയുബ്ബോള്‍
അവന്‍ പൊരുതാതെ കീഴടങ്ങുന്നു
അതെ,കേരളം കാലന്റെ സ്വന്തം നാട്‌ ...

തിരിച്ചറിവ്‌



ജനുവരിയുടെ തണുപ്പുകൂട്ടും പുതിയ വാര്‍ത്തകള്‍
ബലിപെരുന്നാളില്ലെ ബാങ്കുവിളികളില്‍ ശോകമുയരുന്നുവോ
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നീ ഹാരമായണിഞ്ഞ തൂക്കുകയര്‍
നിന്‍ പൊട്ടിച്ചിരികള്‍
ഒരു നെടുവീര്‍പ്പായി എന്‍ ഹൃദന്തത്തില്‍ പതിച്ചു
പുതിയ ബാന്ധവങ്ങള്‍ പുതിയ ചങലകളെന്നറിയുന്നു
നിസ്സഹായതതന്‍ കാരാഗ്രഹത്തില്‍
നാം തൂക്കുകയര്‍ കാത്തുകിടക്കുന്നു
ഇല്ല സദ്ദാം മരിച്ചിട്ടില്ല
നിന്‍ പ്രതാപകാലങ്ങളില്‍
നീ അപ്രശസ്തനായിരുന്നു
തിരിച്ചറിയുന്നൂ നിന്‍ മഹത്വം
നിന്‍ രക്തസാക്ഷിത്വത്തില്‍
വാര്‍ത്തകള്‍ പിറക്കുന്നതും
മരിക്കുന്നതും ഒരുമുറിയിലെന്നറിയുന്നു
ഇതു തിരിച്ചറിവിന്റെ കാലം
പാര്‍ക്കുവാന്‍ ഒരുപാടുതടവറകള്‍
പൊട്ടിച്ചെറിയുവാന്‍ ഒരുപാടുചങ്ങലകള്‍ ...

Tuesday, April 10, 2007

കാലം










ആര്‍ദ്ര മേഘങ്ങള്‍ മഴയായി പൊഴിയുന്നു
കണ്ണീരോ രൌദ്രമോ എന്നറിയില്ല..
കടല്‍ കരയെ തേടിപ്പിടിക്കുനു
മര്‍ത്യന്‍ തേടിപ്പിടിച്ചതെല്ലാം
പ്രകൃതി തിരിച്ചെടുക്കുന്നൂ
കാറ്റും പേമാരിയും യുദ്ദം നയിക്കുന്നു
ഇതു തുടക്കം മാത്രമെന്നോര്‍മ്മപ്പെടുത്തുന്നു
ഒഴുകൂന്നൂ കാലം ആര്‍ദ്രമായി....

വിഷു



ചിത്തമുണര്‍ത്തും വിഷുക്കാലം
വീണ്ടും വരികയായി..
കൊന്നകള്‍ പൂക്കുമീ കാലം
ഓര്‍മ്മകള്‍തന്‍ വസന്തകാലം
വിഷുപ്പക്ഷിപാടുമീ മധുരഗീതവും
മനംകുളിര്‍പ്പിക്കുമീ പീതവര്‍ണ്ണവും
അകതാരില്‍ ഉത്സവം കൊടിയേറ്റുന്നു.
ആതപത്തിനു ശമനം നല്‍കും
പ്രകൃതിതന്‍ ആഘോഷക്കാലം..
ശബ്ദഘോഷത്തിന്‍ നിറച്ചാര്‍ത്തില്‍
‍മനസ്സിലുയര്‍ന്നുപൊങ്ങും പൂത്തിരികള്‍
അമ്മഅണിയിച്ചൊരുക്കും വിഷുക്കണിയില്‍
ഒരു വര്‍ഷത്തിന്‍ പ്രതീക്ഷകള്‍....

മഴ



ആര്‍ദ്രമാം മേഘനിര്‍‍ഘോഷത്തില്‍
കാദംബനിതന്‍ അ‌മൃതപ്രവാഹം
വരണ്ടുണങുമീ മ്രത്തിനു ഉണര്‍ത്തുപാട്ടായി
ചിത്തം നിറയ്ക്കും രാഗതാളമായി
പെയ്തിറങുന്നൊരീ സ്‌നേഹസാന്ത്വനം
കുത്തിനോവിക്കുമീ മര്‍ത്യനു
അമ്മതന്‍ കണ്ണീര്‍പ്രവാഹം..